LyricFront

Pavanaathmaave ezhunnelledaname

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പാവനാത്മാവേ എഴുന്നെള്ളീടണമേ കാത്തിരിക്കും വിശുദ്ധരിൻ നടുവിൽ തവശക്തി മാരിപോൽ നിറയ്ക്കണമേ സൽഫല-ദായകരാക്കണമേ
Verse 2
മാരിപോൽ പെയ്തിറങ്ങണമേ ഹൃത്തടങ്ങളിലേക്കൊഴുക്കണമേ മരുഭൂവാം ഈ ഹൃദയങ്ങളെ നീ വിളനിലമായി മാറ്റണമേ
Verse 3
അഗ്നിയായ് ജ്വലിച്ചിറങ്ങണമേ അധരങ്ങളെ നീ തഴുകണമേ(2) സ്തോത്രത്തിൻ ധ്വനി നാവിൽ നിന്നും നിരന്തരമായ് ഉയർത്തണമേ(2)
Verse 4
ശിഷ്യരിൽ പകർന്ന ദാനങ്ങൾ വീണ്ടുമീ ജനത്തിനു നൽകണമേ ആത്മാവിൻ ഫലം പകരുവോരായ് ദാസരെ നീ അയക്കണമേ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?