പാവനാത്മാവേ വരികയി പാപിയാമെൻ ജീവിതത്തിൽ
ആവസിച്ചെന്നെ മുറ്റും വെടിപ്പാക്കണമേ-എന്നെ
Verse 2
ഗർവ്വിയാമെൻ ജീവിതം സ്വാർത്ഥതയിൽ വീണിടാതെ
തവസേവയ്ക്കായ് എന്നെ മെനഞ്ഞീടണമേ
പരിശുദ്ധാത്മ മന്ദിരമാം എന്റെ ഈ ദേഹം
തിരുനാമ മഹിമയ്ക്കായ് സമർപ്പിക്കുന്നു-എന്നെ
Verse 3
സകല സത്യത്തിലും വഴിനടത്തുന്നാത്മാവേ
സത്യധർമ്മ നീതിപാതയിൽ അനുദിനവും
കുരിശെടുത്ത് അനുഗമിപ്പാൻ ശക്തിനൽകണമേ-നിൻ
ദാസനനായ് വേല ചെയ്‌വാൻ കൃപയേകണമേ-എന്നിൽ