എൻ പ്രിയരെല്ലാം എന്നെ വെറുത്തു
ആഴമേറും മുറിവുകൾ എന്നിൽ നല്കി
ഞാൻ ചെയ്യാത്ത കുറ്റം ചുമത്തി
എൻ മനസ്സിൽ ഒരുപാടു വേദന ഏകി
നൊംബരത്താലെന്റെ ഉള്ളം പുകഞ്ഞു
നീറും നിരാശയിൽ തേങ്ങി;
അപ്പോൾ നീ എന്റെ കാതിൽ പറഞ്ഞു
നിന്നെ ഞാൻ കൈവെടിയില്ല(2) പെറ്റമ്മ...
Verse 3
നിൻ വചനങ്ങൾ എത്രയോ സത്യം
ഈ ലോകത്തിൻ മായാവിലാസങ്ങൾ വ്യർത്ഥം
ഞാൻ നിന്നോടു ചേരട്ടെ നാഥാ
നീയാണല്ലോ എന്നെ മറക്കാത്ത സ്നേഹം
തോരത്ത കണ്ണീരുമായ്ക്കും യേശുവിൻ
കുരിശോടു ചേർന്നു ഞാൻ നിന്നു;
അപ്പോൾ അവൻ എന്നെ വരിപ്പുണർന്നു
വാൽസല്യ ചുംബനം ഏകി പെറ്റമ്മ...