LyricFront

Phalamilla marame nin chuvattil kodali

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഫലമില്ലാ മരമേ നിൻ ചുവട്ടിൽ കോടാലി ചെലവിടും മുമ്പെ നീ ഫലം തന്നാൽ കൊള്ളാം
Verse 2
ഇലയല്ലാതൊരു ചെറുകനിപോലുമില്ല ഇലകൊണ്ടു ഗുണമെന്ത് നിലവും നിഷ്ഫലമേ
Verse 3
കിളച്ചു നിൻ ചുവടെല്ലാമിളക്കി നന്നാക്കി കള നീക്കി വളമിടുന്നോരു കൊല്ലം കൂടെ
Verse 4
ബലമില്ലാ കൊമ്പുകൾ ഖണ്ഡിക്കപ്പെട്ടു ഫലമില്ലാതഗ്നിയിൽ പതിക്കും നാൾ വരുന്നേ
Verse 5
ഫലമില്ലാ മരത്തിനുഭവിച്ചതെന്തോർക്ക വലിയ ശാപമതിനു കൊടുത്തേശുമശിഹ
Verse 6
ഗലാത്യലേഖനം അഞ്ചിരുപത്തിരണ്ടിൽ പൗലോസു പറയുന്ന ഫലം നമ്മിൽ വേണം
Verse 7
സ്നേഹം സമാധാനം ദീർഘക്ഷമയും ഇത്യാദിയാം ഫലം ഏകണം മേന്മേൽ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?