LyricFront

Pokamini namuku pokamini

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പോകാമിനി നമുക്കു പോകാമിനി കുഞ്ഞാട്ടിൻ പിന്നാലെ പോകാമിനി പോകാമിനി നമുക്കു കുഞ്ഞാട്ടിൻ പിന്നാലെ പാടാം നവീന സംഗീതങ്ങളാർപ്പോടെ
Verse 2
നാടില്ലാ വീടില്ലാ കൂടുമില്ല കൂടെ വരാനേറെയാളുമില്ല മോടിയുള്ള വസ്ത്രം മേനിമേൽ ചുറ്റുവാൻ ഏനമില്ലെങ്കിലുമാനന്ദമേ നമുക്കു
Verse 3
കഷ്ടതയാകുന്ന നൽവരത്തെ അപ്പൻ നമുക്കായിങ്ങേകിയല്ലോ തൃക്കയ്യാൽ വാഴ്ത്തിത്തരുന്ന പാനപാത്രം ഒക്കെ കുടിച്ചു നാം അക്കരെ പോകണം
Verse 4
കുഞ്ഞാടിനെയെങ്ങും പിൻതുടരാം കന്യകമാരാകും നാമേകരും കുന്നുമലകളും വന്യമൃഗങ്ങളും ഒന്നും കണ്ടാരുമേ പിൻവാങ്ങിപ്പോകല്ലെ
Verse 5
കല്ലുണ്ടു മുള്ളുണ്ടു കാഠിന്യമാം ഭള്ളും സഹിക്കണം നാമിനിയും ഉച്ചവെളിച്ചത്തു കൊള്ളചെയ്തിടുന്ന കള്ളസഹോദരരുള്ളതിനാൽ വേഗം

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?