LyricFront

Ponneshu thampuraan thannidum sneham

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പൊന്നേശു തമ്പുരാൻ തന്നീടും സ്നേഹം കണ്ണീരു മായ്ച്ചീടുന്നു സന്താപതീക്കടൽ വറ്റീടും നേരം സന്തോഷിച്ചുല്ലസിച്ചു
Verse 2
മേഘത്തേരിൽ തനിക്കൊപ്പം ഇരുത്തീടുന്നു സ്വർഗ്ഗ നാട്ടിലേക്കെന്നെ നയിച്ചീടുന്നു അമ്മപോലും അതിശയിക്കും തന്റെ സ്നേഹം അനുകരിക്കും
Verse 3
പാരിതിൽക്കാണും സൗഭാഗ്യം നേടാൻ ഞാനെന്റെ ജീവിതം മാറ്റിവച്ചു സ്നേഹം തേടി മോഹത്തിൽ താണു പാപത്തിൻ മാർഗ്ഗത്തിൽ ഞാൻ ചരിച്ചു
Verse 4
എന്നാലും ഒട്ടും കോപിക്കാതെ സ്നേഹത്തോടെന്നെ വീണ്ടെടുത്തു രക്ഷാദിനത്തിൽ നാഥനണയും പേടിക്കാതങ്ങേ നോക്കീടും ഞാൻ Verse 5: വാഴ്ത്തിപ്പാടാം ആനന്ദിച്ചാർക്കാം ആപത്തിൽ കാക്കുന്ന കാരുണ്യത്തെ സാക്ഷ്യമേകാൻ നാടെങ്ങും പോകാം പാപത്തിൽ താഴ്ന്നവർക്കാലംബമായ്
Verse 6
തൻപാതവിട്ടു ദൂരെപോയോരെ തേടിക്കാണുമ്പോളുമ്മവയ്ക്കാം തന്റേടമേറിതാഴെപ്പോയോരെ താണിറങ്ങി ഞാനുയർത്താം
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?