LyricFront

Ponneshu thampuran nalloru rakshakan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പൊന്നേശുതമ്പുരാൻ നല്ലൊരു രക്ഷകൻ എന്നെ സ്നേഹിച്ചു തൻ ജീവൻ വെച്ചു
Verse 2
സ്വർഗ്ഗസിംഹാസനം താതന്റെ മാർവ്വതും ദൂതന്മാർ സേവയും വിട്ടെൻപേർക്കായ് ദാസനെപ്പോലവൻ ജീവിച്ചു പാപിയെൻ ശാപം ശിരസ്സതിലേറ്റിടുവാൻ പൊന്നേശു...
Verse 3
തള്ളയെപ്പോൽ നമുക്കുള്ളോരു രക്ഷകൻ കൊള്ളക്കാരൻപോലെ ക്രൂശിൽ തൂങ്ങി ഉള്ളമുരുകുന്നെൻ ചങ്കു തകരുന്നെൻ കണ്ണുനിറയുന്നെൻ രക്ഷകനെ പൊന്നേശു...
Verse 4
എന്തൊരു സ്നേഹമീസാധുവെ ഓർത്തൂ നീ സന്താപസാഗരം തന്നിൽ വീണു എന്നെ വിളിച്ചു നീ എന്നെ എടുത്തു നി- ന്നോമനപൈതലായ് തീർക്കേണമേ പൊന്നേശു...
Verse 5
പാപം പെരുകിയ സ്ഥാനത്തു കൃപയും ഏറ്റം പെരുകിയതാശ്ചര്യമെ പാപിയിൽ പ്രധാനിയായിരുന്ന ഞാനും സ്നേഹത്തിൻ പുത്രന്റെ രാജ്യത്തിലായ് പൊന്നേശു...
Verse 6
പാപം ചെയ്യാതെന്നെ കാവൽ ചെയ്തീടുവാൻ സർവ്വേശാ തൃക്കൈയിലേല്പിക്കുന്നു രാപ്പകൽ നീയെന്നെ വീഴ്ചയിൽനിന്നെന്റെ സ്വപ്നത്തിൽ കൂടെയും കാക്കേണമേ പൊന്നേശു...
Verse 7
കർത്താവു വേഗത്തിൽ മേഘങ്ങളിൽ കോടി ദൂതന്മാരാർപ്പുമായ് വന്നീടുമ്പോൾ എന്നിൽ കനിഞ്ഞെന്നെ മാർവ്വോടണച്ചെന്റെ സങ്കടം തീർക്കണം രക്ഷകനേ പൊന്നേശു...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?