LyricFront

Poyathupol thanne veendum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പോയതുപോൽ തന്നെ വീണ്ടും വരാമെന്നു അരുൾചെയ്ത യേശുനാഥനെ അങ്ങേ കാത്തു കാത്തേഴ നിൽക്കുന്നെ അങ്ങേ കാത്തു കാത്തേഴ നിൽക്കുന്നെ
Verse 2
പാപിയെ സ്നേഹിപ്പാനായി സ്വർഗ്ഗമഹിമ വിട്ടു ഭൂതലേ വന്ന നാഥനെ അങ്ങേ കാണുവാനാശ ഏറുന്നേ യെരുശലേം വീഥി മുതൽ കാൽവറി ഗിരിയോളം കുരിശു ചുമന്ന നാഥനെ അങ്ങേ കാണുവാനാശ ഏറുന്നേ
Verse 3
കല്ലറയെ തകർത്തു മൂന്നാം ദിനം ഉയിർത്ത രാജനെ എന്ന് കാണുമോ ഞാൻ രാജനെ എന്ന് കാണുമോ ഞങ്ങൾക്കായി വീടു തീർക്കാൻ പോയ എൻ ആത്മ നാഥാ എന്നെന്നേ വീട്ടിൽ ചേർക്കുമോ നാഥാ എന്നെന്നേ വീട്ടിൽ ചേർക്കുമോ
Verse 4
പാപമില്ലാത്ത നാഥൻ പാപത്താൽ ഏറ്റ - മുറിവെന്നു ഞാൻ നേരിൽ കാണുമോ നാഥാ എന്ന് ഞാൻ നേരിൽ കാണുമോ ലോകം തരാത്ത ശാന്തി എന്നിൽ പകർന്ന നാഥാ അങ്ങേ ഞാൻ എന്ന് കാണുമോ നാഥാ അങ്ങേ ഞാൻ എന്ന് കാണുമോ
Verse 5
ഈ ലോകം ഞങ്ങൾക്കിന്നും അനുകൂലമല്ലല്ലോ എൻ കാന്തനെ വേഗം വരണെ എന്റെ കാന്തനെ വേഗം വരണേ നിൻ വരവിന്റെ ലക്‌ഷ്യം ഈ ലോകേ ഏറിടുമ്പോൾ ഏഴകൾക്കാശയേറുന്നെ നാഥാ ഏഴകൾക്കാശയേറുന്നെ നാഥാ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?