LyricFront

Poyidam namukkiniyum poyidamallo

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പോയിടാം നമുക്കിനിയും പോയിടാമല്ലോ പ്രാണപ്രിയനേശു പിൻപേ പോയിടാമല്ലോ പോകാം വേഗത്തിൽ വാഴാം സീയോനിൽ
Verse 2
സേനയിൻ അധിപനവൻ മുമ്പിലുള്ളതാൽ ഭീതി തെല്ലുമേശിടാതെ പോയിടാമല്ലോ വാനസേനയും കാവൽ ചെയ്തിടുംപോയി
Verse 3
ബോബുകളനവധിയായ് സജ്ജമായിതാ തൻ വാർത്തപോലെ ലോകമാകേ വെന്തഴിയുവാൻ എത്ര ഭീകരം യുദ്ധനാളതിൽ പോയി
Verse 4
ലോകജാതികളുണർന്നു പോയിടുന്നിതാ അന്തിക്രിസ്തുവിൻ വഴി വിപ്ളവത്തിനായ് അന്ത്യനാളതിൻ ലക്ഷ്യമാണിവ പോയി
Verse 5
യൂദജാതികൾ മടങ്ങി സ്വന്തനാടതിൽ വന്നു തങ്ങൾ രാജ്യവും പുതുക്കീടുന്നിതാ പ്രിയൻ വന്നിടാൻ കാലമായിതാ പോയി
Verse 6
ദൈവമക്കൾ വേഗമായുണർന്നുകൊള്ളുവിൻ ഇനി കാലമേറെ ഇല്ലയെന്നുമോർത്തുകൊള്ളുവിൻ ശക്തരാകുവിൻ ശുദ്ധരാകുവിൻ പോയി

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?