LyricFront

Prabhaakaran udichu than

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പ്രഭാകരനുദിച്ചുതൻ പ്രഭ തിങ്ങി വിളങ്ങുമീ പ്രഭാതത്തിൽ ദേവേശനെ സഭയായ് സ്തുതിക്ക നാം
Verse 2
ഇരുൾ മാറി വെളിവിതാ ധരണിമേൽ തിളങ്ങുന്നു മറവിനുള്ളടങ്ങിന പൊരുളുകൾ തെളിയുന്നു
Verse 3
അതിതരാം ശ്രമം മൂലം മതി തളർന്നുറങ്ങിന ക്ഷിതിതല നിവാസികൾ അതിസുഖമുണരുന്നു
Verse 4
മരണതുല്യമാം നിദ്രാഭാരമതിന്നധീനമാ യിരുന്നൊരു ജഗദാകെ പുതുജീവൻ ധരിക്കുന്നു
Verse 5
വരിക നാമൊരുമിച്ചു പരന്നടിപണിഞ്ഞിടാം തിരുഹിതമല്ലോ ഭൂവിൽ പരിവർത്തിച്ചിടുന്നതു
Verse 6
തിരുപ്പദമകാലത്തിൽ തിരക്കുകിലലഭ്യമാം മരിക്കിലുമിരിക്കിലും നമുക്കതു ശരണ്യമേ
Verse 7
തിരുസ്വരമെഴുതിന കുറിപ്പുകൾ പഠിക്ക നാം തിരുവചസ്സറിവില്ലാത്തരങ്ങളെ തുരത്തുന്നു
Verse 8
ദുരിതത്തിൻ ഫലമായ മരണത്തെ തുലയ്ക്കുന്നു കരയുന്ന ജനങ്ങൾക്കു പുരുമോദമരുളുന്നു

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?