LyricFront

Prabhathamay nee prabha choriyumpol

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പ്രഭാതമായ്‌ നീ പ്രഭ ചൊരിയുമ്പോൾ പ്രഭോ ഞാൻ കാണ്മു നിൻ വദനം പ്രകാശമായ്‌ നീ തിര തല്ലുമ്പോൾ വിഭോ ഞാൻ കാണ്മു തിരുഹൃദയം
Verse 2
അപകടവേളകളലറി വരുമ്പോൾ അഭയമെനിക്കാ രുധിരകരം അതിലെൻ ചേതന വിലപിക്കുമ്പോൾ അടിയനൊളിപ്പൂ നിൻ ചിറകിൽ
Verse 3
കദനമിരുട്ടായ്‌ ചുരുളഴിയുമ്പോൾ തെളിവു ദയയുടെ താരങ്ങൾ അതിലെൻ ചിത്തം കുളിരണിയുമ്പോൾ വിരവു സാന്ത്വന പുഷ്പങ്ങൾ
Verse 4
നിനവു നിരാശയിലടിപതറുമ്പോൾ നിറവു നിന്നുടെ തിരുമൊഴികൾ അതിലെൻ ഹൃദയം ധ്യാനിക്കുമ്പോൾ അടിയനൊളിപ്പൂ നിൻ മടിയിൽ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?