LyricFront

Pranapriyaa nin varavathum kathe

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പ്രാണപ്രിയാ നിൻ വരവതും കാത്ത് പാരിതിൽ പാടുകൾ പലതും സഹിച്ച് (2) കാഹള ധ്വനിയൊന്നു കേൾപ്പതിനായ് ആശയോടെന്നും കാത്തിടുന്നു(2)
Verse 2
കാത്തിരിപ്പൂ ഞാൻ കാത്തിരിപ്പൂ കാലമേറെ താമസമോ(2) കാത്തുകാത്തിരുന്നെൻ കൺകൾ കുഴയുന്നു കാന്താ നീ വേഗം വന്നിടണേ(2)
Verse 3
ശോധനകൾ അകംപുറമായ് വരുമ്പോൾ ശോകത്താൽ എൻമനം നീറിടുമ്പോൾ(2) ശോഭയേറും നിൻമുഖം കാൺമാൻ ശോഭിത മണവാളാ കാത്തിടുന്നു(2)
Verse 4
ലോകരെല്ലാം എനിക്കെതിരാകിലും സ്വന്തക്കാരും എന്നെ തള്ളിടുമ്പോൾ(2) പ്രാണനാഥാ നിൻ സ്വരം കേൾപ്പാൻ നിൻവിളി ഓർത്തു കാത്തിടുന്നു (2)

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?