LyricFront

Prarthanakkay thirumunpil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പ്രാർത്ഥനക്കായ് തിരുമുമ്പിൽ കൈവണങ്ങുന്നടിയാർ തിരുഹിതം പോൽ യാചിപ്പാൻ വരം താ പരമപിതാ അനുഗ്രഹദായകനേ
Verse 2
വിശ്വാസ സ്ഥിരതരായ് അണഞ്ഞിടും ദാസരിന്മേൽ മശിഹായിൻ നാമത്തിൽ കുറവെന്യേ കൃപ നൽകി വഴിനടത്തു കരുണകൾക്കുടയവനെ
Verse 3
വേദാന്ത പൊരുൾ ഗ്രഹിപ്പാൻ തവഹിതം പോൽ മരുവാൻ ജ്ഞാനത്തിൻ ഉറവുകളെ അടിയരിലനുദിനമരുളണമേ അറിവിൻ വല്ലഭനേ
Verse 4
തിന്മകളിൽ പതറാതെ നന്മകളിൽ ജയിപ്പാൻ കന്മഷങ്ങൾ വിട്ടൊഴിയാൻ വിവേചനമരുളുക പരമഗുരോ ആത്മഫലം വിളങ്ങാൻ
Verse 5
നിർമ്മലരാം മനമോടെ നിരന്തരം സ്തുതിച്ചിടുവാൻ നിർമ്മദരായ്‌ നിലനിൽപ്പാൻ നിരുപമസ്നേഹത്തിൽ വസിച്ചിടുവാൻ നിഖിലേശാ കൃപ ചൊരിയു

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?