പ്രാർത്ഥനയാൽ സാധിക്കാത്ത കാര്യമില്ലൊന്നും
പ്രാർത്ഥിക്കാത്തകാരണത്താൽ ലഭിക്കുന്നില്ലൊന്നും
യാചിക്കുന്നതെല്ലൊം നിങ്ങൾ പ്രാപിച്ചുവെന്ന്
വിശ്വാസത്തോടെ പ്രാർത്ഥിക്കുകിൽ നിശ്ചയം ഫലം
Verse 2
നിങ്ങൾ എന്നിൽ എൻ വചനം നിങ്ങൾക്കുള്ളിലും
വാസം ചെയ്കയിൽ യാചനകൾ സാദ്ധ്യമായിടും
എന്നോടു ചേർന്നൊരു നാഴിക ഉണർന്നിരിക്കാമോ
പാപക്കെണികൾ ഒഴിഞ്ഞുപോകാൻ മാർഗ്ഗമതല്ലയോ
Verse 3
മടുത്തു പോകതൊടുക്കത്തോളം പ്രാർത്ഥിച്ചീടേണം
തടുത്തുവെച്ചാൽ ഒടുങ്ങിടുങ്ങിടാത്ത ശക്തിപ്രാപിക്കാം
ഇന്നുവരെ എൻ നാമത്തിൽ ചോദിച്ചില്ലല്ലോ
ചോദിക്കുവിൻ നിങ്ങൾക്കേകാം പൂർണ്ണസന്തോഷം