LyricFront

Prarthippan padippikka daivathmave

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പ്രാർത്ഥിപ്പാൻ പഠിപ്പിക്ക ദൈവാത്മാവേ നീ യാക്കോബിൻ ദൈവമേ ശ്രദ്ധിച്ചീടെണമേ
Verse 2
പ്രാർത്ഥനയ്ക്കായ് ഞങ്ങളെ ഒരുക്കേണം കാത്തിടുന്നെങ്ങൾ നിന്‍സന്നിധി തന്നിൽ
Verse 3
ശുഷ്കനിലം ജലം ദാഹിക്കും പോലെ ത്വൽ കൃപയ്ക്കായ് ഞങ്ങൾ ദാഹിക്കിന്നയ്യോ
Verse 4
മനമൊത്തു പ്രാർത്ഥിച്ചാൽ കേട്ടീടാമെന്നു കനിവോടു വാഗ്ദത്തം തന്നവൻ നീയേ
Verse 5
യേശുവിൻ നാമത്തിൽ യാചിക്കും കൃപകൾ ലേശവും താമസിയാതരുൾ ചെയ്ക
Verse 6
തിരുവിഷ്ടമറിഞ്ഞുചോദിച്ചീടുവാനായ് കരളലിഞ്ഞകതാരിൽ വരണംദൈവാത്മാ
Verse 7
മനമൊത്തപ്പൊസ്തലർ പ്രാർത്ഥിച്ച നേരം ഘനമോടെ ദാനങ്ങൾ അയച്ച പോലിന്നും
Verse 8
അയ്യോ നീ വേഗം ചെവിക്കാള്ളേണമേ പൊയ്യല്ലാത്മാവു തളരുന്നെങ്ങളിൽ
Verse 9
കേൾക്കണമീ പ്രാർത്ഥന യേശു മൂലം ദുഃഖമോടടിയങ്ങൾ കൂമ്പിടുന്നയ്യൊ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?