LyricFront

Prathiphalam thanneduvan yeshurajan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പ്രതിഫലം തന്നീടുവാൻ-യേശുരാജൻ വന്നിടുവാൻ അധികമില്ലിനിയും നാളുകൾ നമ്മുടെയാധികൾ തീർന്നിടുവാൻ
Verse 2
ദൈവീക ഭവനമതിൽ-പുതു വീടുകളൊരുക്കിയവൻ- വരും മേഘമതിൽ നമ്മെ ചേർത്തിടുവാൻ നടുവാനതിൽ ദൂതരുമായ് Verse 3: തൻ തിരുനാമത്തിനായ് മന്നിൽ നിന്ദകൾ സഹിച്ചവരെ തിരുസന്നിധൗ ചേർത്തു തൻ കൈകളാലവരുടെ കണ്ണുനീർ തുടച്ചീടുവാൻ Verse 4: സ്വന്തജനത്തിനെല്ലാം പല പീഡകൾ ചെയ്തവരെ വന്നു ബന്ധിതരാക്കിയധർമ്മികളാമ- വർക്കന്തം വരുത്തീടുവാൻ Verse 5: വിണ്ണിലുള്ളതുപോലെ-യിനി മണ്ണിലും ദൈവഹിതം പരിപൂർണ്ണമായ് ദൈവീക രാജ്യമിപ്പാരിലും സ്ഥാപിതമാക്കിടുവാൻ Verse 6: കാലമെല്ലാം കഴിയും ഇന്നു കാണ്മതെല്ലാമഴിയും പിന്നെ പ്പുതുയുഗം വിരിയും തിരികെ വരാതെ നാം നിത്യതയിൽ മറയും
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?