LyricFront

Prathyaasha varddhikkunnen prana nathhane

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പ്രത്യാശ വർദ്ധിക്കുന്നെൻ പ്രാണനാഥനെ പ്രാവിൻ ചിറകെനിക്കേകിയെങ്കിൽ; പറന്നു പോയീടും ഞാൻ ഈ മരുവിൽ നിന്നും സ്വർഗ്ഗ കനാൻ നാട്ടിൽ വാഴുവാനായ്(2)
Verse 2
ദുർഘട മേടുകൾ കയറുകിൽ തളരാതെ നിൻ കൃപയേകുക എൻ പിതാവേ; അഗതിയവിശ്വസ്തനായെന്ന് വന്നാലും വിശ്വസ്ഥനായ് പാർക്കുന്ന സ്നേഹമൂർത്തേ(2) Verse 3: കഷ്ടതയാകുന്ന ശോധനയെൻ നേരെ അടിക്കടിയായ് കവിഞ്ഞൊഴുകുകിലും; കഷ്ടത സഹിച്ചവൻ തൻ കരം നീട്ടിത്താ- നെന്നെ അനുദിനം നടത്തിടുന്നു(2) Verse 4: കർത്താവിൻ വാക്കുകൾ പൂർണ്ണമായ് വിശ്വസി- ച്ചരുമനാഥൻ പിമ്പേ യാത്ര ചെയ്ക; പുതുമന്നാ തന്നവൻ നിത്യവും പോറ്റിടും പുതു നഗരത്തിൽ നാം ആനന്ദിക്കും(2) Verse 5: പുഷ്ടമോദം ലഭിച്ചനന്തകോടി യുഗം താതനുമായ് വാഴും തേജസ്സിൽ നാം താതസുതാത്മനാം ത്രീയേക ദൈവമേ നിൻ കൃപാദാനമെന്താശ്ചര്യമെ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?