LyricFront

Prathyaashayoditha bhaktharangunarunne

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പ്രത്യാശയോടിതാ ഭക്തരങ്ങുണരുന്നേ വന്നുദിക്കും പൊന്നുഷസ്സേ ഓർക്കുന്തോറും രമ്യം
Verse 2
ലക്ഷ്യമെങ്ങും കാണുന്നല്ലോ കർത്തൻ തൻ വരവിൽ നിത്യമായ രക്ഷയെ താൻ പക്ഷമായ് നല്കീടും ലക്ഷത്തിൻ സുന്ദരൻ അക്ഷയനാം രക്ഷകൻ എത്രയും ക്ഷണത്തിൽ നമ്മെ അക്ഷയരാക്കീടും പ്രത്യാ...
Verse 3
രാജനേശു വന്നീടും നീ ഒരുങ്ങീട്ടുണ്ടോ- നാളുതോറും നീ അവന്റെ സാക്ഷിയാകുന്നുണ്ടോ മൽപ്രിയ സോദരാ നിനക്കുവേണ്ടി താൻ സഹിച്ച കഷ്ടതയിൻ പങ്ക് ഇന്നു നീ വഹിക്കുന്നുണ്ടോ പ്രത്യാ...
Verse 4
എണ്ണയുണ്ടോ നിൻ വിളക്കിൽ നീ ഒരുങ്ങീട്ടുണ്ടോ നിർമ്മലമാം നീതിവസ്ത്രം നീ ധരിച്ചിട്ടുണ്ടോ? സ്നേഹത്തിന്നാഴവും നീളമതിൻ വീതിയും ത്യാഗവും സമ്പൂർണ്ണതയും നീ ഗ്രഹിച്ചിട്ടുണ്ടോ പ്രത്യാ...
Verse 5
പാരിലാരും പാടിടാത്ത പാട്ടു നമ്മൾ പാടും പാരിലാരും ചൂടിടാത്ത വാടാമുടി ചൂടും ജീവന്റെ നാഥനായ് ത്യാഗം സഹിച്ച നാം സ്നേഹമണവാളനോടു സീയോൻപുരെ വാഴും പ്രത്യാ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?