Verse 1പുകഴ്ത്തീൻ യേശുവേ പുകഴ്ത്തീൻ
നാം രക്ഷകനെ എന്നും വാഴ്ത്തീൻ
പുകഴ്ത്തീൻ പുകഴ്ത്തീൻ പുകഴ്ത്തീൻ വാഴ്ത്തി പുകഴ്ത്തീൻ
Verse 2യേശുവിൻ രാജത്വം നിത്യമേ
ആധിപത്യവും സന്തതമാമേ
സേവിക്കുമേ ഒരു സന്തതി
വർണ്ണിക്കുമേ അവർ നിൻ നീതി
വർണ്ണിക്കും ഹീനനും യേശുവിൻ
നന്മയിൻ ഓർമയെ പുകഴ്ത്തീൻ...
Verse 3കൃപയും ദീർഘക്ഷമയും
മഹാദയയും കരുണയുമുള്ളോൻ
നല്ലവൻ അവൻ എല്ലാവർക്കും
തൻ പ്രവൃത്തികളോടും എല്ലാം
വന്നീടിൻ വന്ദിപ്പിൻ യേശുവിൻ
സ്നേഹമാം പാദേനാം പുകഴ്ത്തീൻ...
Verse 4ശാരോനിൻ പനിനീർപുഷ്പമേ
പതിനായിരത്തിലും ശ്രേഷ്ഠനെ
വെൺമയും ചുവപ്പുമുള്ളവൻ
പ്രാണപ്രിയനെൻ സുന്ദര രക്ഷകൻ
ചുംബിപ്പിൻ, സേവിപ്പിൻ,
സീയോനിൻ രാജനേ എന്നുമേ പുകഴ്ത്തീൻ...
Verse 5ആദ്യനും അന്ത്യനും, വന്ദ്യനും
ആദിജാതനും എന്നും അനന്യനും
സത്യവും ജീവനും മാർഗ്ഗവും
നിത്യപിതാവും എന്നുടെ ദുർഗ്ഗവും
വിളിച്ചോൻ വിശ്വസ്തൻ
വീണ്ടും വരുന്നവനെ പുകഴ്ത്തീൻ...
Verse 6പാപവും യാതൊരു ശാപവും
ഇല്ലിനി ആ യെറുശലേമിൽ
ശുഭ്രമാം ജീവജല നദി
ജയിക്കുന്നോർ പങ്കാം ജീവവൃക്ഷം
ജയിപ്പിൻ, ഇരിപ്പിൻ കുഞ്ഞാട്ടിൻ
സ്വർഗ്ഗസിംഹാസനേ പുകഴ്ത്തീൻ...