LyricFront

Puthan abisekam karthan ekidunu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പുത്തൻ അഭിഷേകം കർത്തൻ ഏകിടുന്നു ശക്തിയോടെ തൻ സേവ ചെയ് വാൻ രക്തത്താൽ കഴുകും രക്തത്താൽ ജയിക്കും ശക്തിയോടെ തൻ സേവ ചെയ് വാൻ(2)
Verse 2
കൃപ വ്യാപരിക്കട്ടെ(2) ബലം ഏറ്റെടുക്കട്ടെ(2)
Verse 3
കണ്ണുനീരിൻ താഴ്വര കടന്നീടുമ്പോൾ മുൻമഴയാൽ അനുഗ്രഹം അയച്ചീടുന്നു(2) മേൽക്കുമേൽ ബലം തന്നു നടത്തീടുന്നു തോൽവയില്ലാതവൻ നടത്തീടുന്നു(2) Verse 4: നരിയാണിയോളമല്ല മുട്ടോളമല്ല അരയോളമല്ല ഈ ആത്മാവിൻ നദി(2) നീന്തിയിട്ടല്ലാതെ കടന്നീടാത്ത അഭിഷേകത്തിൻ നദി അയച്ചീടുന്നു(2) Verse 5: അന്ധകാരം ഭൂമിയെ മൂടിടുമ്പോൾ കൂരിരുട്ട് ജാതിയെ മൂടിടുമ്പോൾ(2) യഹോവ വെളിച്ചമായ് ഉദിച്ചിടുന്നു തന്റെ ശക്തി ഇതാ വീണ്ടും അയച്ചിടുന്നു(2) Verse 6: ബാല്യക്കാരോ ക്ഷീണിച്ചു തളർന്നു പോകും യൗവനക്കാരോ വേഗം ഇടറി വീഴും(2) യഹോവയെ കാത്തിടുന്നോർ ശക്തി പുതുക്കും കഴുകൻപോലെ ചിറകടിച്ചുയരും(2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?