LyricFront

Puthiya srshdi naam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പുതിയ സൃഷ്ടി നാം പുതിയ സൃഷ്ടി നാം ക്രിസ്തുവിൽ നാം ചേർന്നിടുമ്പോൾ പുതിയസൃഷ്ടി നാം ജീവിതത്തിൽ വന്നുദിക്കും ഭാഗ്യമാണത്‌ ജീവകാലമാകെ നിൽക്കും ദിവ്യഭാവുകം
Verse 2
പഴയകാല ജീർണ്ണതകൾ മാഞ്ഞുപോയിടും പുതുമതൻ ഉദയശോഭ തെളിഞ്ഞു വന്നിടും ഹൃത്തടത്തിൽ പുതിയ ശാന്തി വ്യാപരിച്ചിടും ഹൃദയമേതു വിപത്തിലും തളർന്നിടില്ലിനി
Verse 3
നവ്യ-ദർശനം നമുക്കു മാർഗ്ഗദർശകം ഭവ്യചിന്തയാൽ ഹൃദയം ഭരിതമായിടും സ്ഥിരതയോടെ വിശ്വാസത്തിൽ നാം നടന്നിടും വിശുദ്ധ വേദവാക്യം വഴിയിൽ വെളിച്ചമായിടും
Verse 4
അരുമനാഥനേശു എന്നും കൂടെയുണ്ടല്ലോ അരുളി തന്റെ സ്നേഹം തമ്മിൽ പങ്കുവെച്ചിടാൻ മഹിതവേല ഭൂവിൽ നമ്മൾ പൂർത്തിയാക്കിടാം ദൈവരാജ്യ നിർമ്മിതിയിൽ പങ്കുചേർന്നിടാം

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?