LyricFront

Puthiyoru paattonnu paaduvaan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പുതിയൊരു പാട്ടൊന്നു പാടുവാൻ എൻ നാവിൽ തന്ന മഹാദൈവമേ(2) ക്രിസ്തുവാം പാറമേൽ എന്നേ നിറുത്തി എന്റെ ഗമനത്തെ സ്ഥിരമാക്കി..
Verse 2
നാശകരമായ പാപക്കുഴിയിലെ കുഴഞ്ഞ ചേറ്റിൽ നിന്നും... (2) കാരുണ്യവാനും ദയവാനുമായോനെ കൃപയാൽ നീ വീണ്ടെടുത്തൂ..
Verse 3
നിലവിളിയോടെ ഞാൻ കാത്തിരുന്നു എന്റെ രക്ഷകൻ യേശുവിനേ (2) കേട്ടെന്റെ രോദനം തേടിവന്നെന്നെ തൻ മാർവ്വോടു ചേർത്തുവല്ലോ...
Verse 4
എണ്ണിയാൽ തീരാത്ത നന്മകൾ ചെയ്‌വോനെ സകലവും ചമച്ചവനേ...(2) അങ്ങേയ്ക്കു തുല്യനായ് ആരുമില്ലീ- ഭൂവിൽ നീ മാത്രം എന്റെ ദൈവം..
Verse 5
ആത്മാവും ജീവനും ആയ നിൻ വചനമെൻ ഹൃദയത്തിൽ എഴുതിയതാൽ (2) നിൻ ഹിതം ചെയ്തു നിൻ വേല തികച്ചിടാൻ എന്നെ ഞാൻ ഏകിടുന്നേ..
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?