LyricFront

Rajadhi rajan varunnitha thante

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
രാജാധിരാജൻ വരുന്നിതാ തന്റെ വിശുദ്ധരെ ചേർത്തിടുവാൻ
Verse 2
കർത്തൻ വരവിന്നായ് കാത്തിരിക്കുന്നേ ഞാൻ കാരുണ്യനിധിയെ കാണുവാൻ വെമ്പുന്നേ കാലങ്ങൾ ദീർഘമാക്കല്ലേ-ഇനി
Verse 3
വാനവും ഭൂമിയും ഒഴിഞ്ഞുപോകുമേ നിത്യരാജ്യമെനിക്കായ് താതൻ ഒരുക്കുന്നേ എന്നതിൽ പൂകിടും ഞാൻ-പ്രിയ
Verse 4
പീഡകൾ വന്നാലും ഭയമെനിക്കില്ല പാടുകൾ സഹിച്ച ക്രിസ്തു എൻ നായകൻ വൻ കൃപ തന്നീടുമേ-തന്റെ
Verse 5
എൻ ദേഹം രോഗത്താൽ ക്ഷയിച്ചെന്നാകിലും ദേഹസഹിതനായ് പ്രിയനെ കാണും ഞാൻ അവനെന്റെ വൈദ്യനല്ലോ-ഇന്നും
Verse 6
സ്വർഗ്ഗീയ സീയോനിൽ പ്രിയനോടെന്നും ഞാൻ വാണിടും നാളിനായ് കാത്തിടുന്നേ പ്രിയാ ആമേൻ കർത്താവേ വരണേ-വേഗം
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?