LyricFront

Rakshakan yeshu varaaraayi

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
രക്ഷകൻ യേശു വരാറായി ഈ ക്ഷിധിയിൽനിന്നും തൽക്ഷണം ചേർന്നിടും ഭാഗ്യദേശേ ഉല്സുകരായ് നാം ഒരുങ്ങീടാം (2)
Verse 2
chorus ഉണരാം സഭയെ ഉണർന്നെഴുന്നേൽക്കാം മണവാളൻ മേഘേ വന്നിടാറായ് മയങ്ങാൻ ഇനിയും നേരമില്ല പാത്രങ്ങളിൽ എണ്ണ നിറച്ചീടാം
Verse 3
തലകൾ ഉയർത്തി നോക്കീടാം കൊയ്ത്തിനായി നിലങ്ങൾ വിളഞ്ഞുവല്ലോ (2) കലവറ നിറച്ചീടാൻ കാലമായി വിശുദ്ധിയോടെ നാം ഒരുങ്ങീടാം (2) ഉണരാം...
Verse 4
രാത്രി ഏറ്റം കഴിവാറായി ഉദയനക്ഷത്രം തെളിയാറായി (2) ഇരുളിൻ ചെയ്തികൾ വെടിഞ്ഞിടാം നാം വെളിച്ചത്തിൻ ആയുധം ധരിച്ചീടാം (2) ഉണരാം...
Verse 5
ആകാശത്തിൻ ശക്തികൾ ഇളകിടുന്നു പ്രപഞ്ചത്തിൽ മാറ്റങ്ങൾ വന്നിടുന്നു (2) അത്തിവൃക്ഷം തളിർത്തുവല്ലോ കാഹളധ്വനി കേൾക്കാൻ കാലമായി (2) ഉണരാം...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?