LyricFront

Rakshakane ninte pakshamaay

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
രക്ഷകനെ നിന്റെ പക്ഷമായ് ഞാനിക്ഷിതിയിൽ നിശ്ചയമായ് - നിശ്ചയമായ് നിൽക്കുമെന്നായുസ്സിൻ നാൾകളെല്ലാം
Verse 2
സത്യവും ജീവനും മാർഗ്ഗവുമായ് നിൻ പക്ഷമായ് നിൽക്കുമ്പോൾ ലജ്ജിതരാകുമോ രക്ഷ…
Verse 3
ചത്തുമണ്ണായിടും മർത്ത്യനേതാക്കളോ- ടൊത്തുവസിച്ചവർ ഓർത്തുനിരാശ്ശരാം രക്ഷ…
Verse 4
ഒഴിയുമാകാശവും ഭൂമിയുമെങ്കിലും ഒഴിഞ്ഞുപോകാത്ത നിൻ മൊഴികളാണെൻ ബലം രക്ഷ…
Verse 5
വൈരയിൻ പോരുകളേറി വരുമ്പോഴും ധൈര്യമെനിക്കു നീ തരുമതു നിശ്ചയം രക്ഷ…
Verse 6
പലവിധ ദുഃഖങ്ങൾ ഉലകിലുണ്ടായാലും അലയാത്തതെന്നും നിന്നരികിൽ ഞാനാകയാൽ രക്ഷ…
Verse 7
നിത്യത തന്നിൽ ഞാനെത്തുന്ന നേരത്തും നിൽക്കും നിൻ ചാരത്തു മുത്തും നിൻപാദത്തിൽ രക്ഷ…
Verse 8
വന്ദനമേ യേശു രക്ഷകനെൻ: എന്ന രീതി

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?