LyricFront

Rakshikkapettvar daivamakkal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
രക്ഷിക്കപെട്ടവർ ദൈവമക്കൾ കൂട്ടമായ് കൂടുന്നു പാട്ടു പാടാൻ തങ്ങളെ രക്ഷിച്ച യേശുവിന് സ്തോത്ര സ്വരമവർ ഉയർത്തിടുന്നു (2)
Verse 2
പത്തു കമ്പിയുള്ള വീണകളാൽ ഗാനം പാടും ജനമിവരെ (2) ആത്മാവിൻ പാട്ടു പാടിടുന്നോർ ആത്മഗാനം പാടിടുന്നോർ (2) (രക്ഷിക്കപെട്ടവർ...)
Verse 3
തടവറയിലിരുമ്പു ചങ്ങലയിൽ കരഘോഷമോടാർത്തു പാടിടുന്നോർ(2 ) പടയണിയിലായ് ശത്രൂ നിരന്നീടിലും മനമിളകീടാതാടി പാടിടുന്നോർ (2 ) (രക്ഷിക്കപെട്ടവർ)
Verse 4
മരുഭൂമിയിൽ ചുടുവെയിലായിടിലും തപ്പുകിന്നരേമേന്തി പാടിടുന്നോർ(2 ) വരൂ സ്തുതി സ്തുതി സ്തുതി സ്തുതി പാടിടുവാൻ പോന്നേശുവേ പാടിടുവാൻ (2 ) (രക്ഷിക്കപെട്ടവർ)

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?