LyricFront

Rathriyilla swarge thathra vasipporkku

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
രാത്രിയില്ലാ സ്വർഗേ; തത്ര വസിപ്പോർക്കു നിത്യപ്രകാശം ദൈവം താൻ ഇരുളും ഇല്ലാതാം
Verse 2
പാപമില്ലാ സ്വർഗേ; ദൈവത്തിൻ സംസർഗേ; വളർന്നീടും തൻ പൈതങ്ങൾ പരിശുദ്ധതയിൽ
Verse 3
കണ്ണീരില്ലാ സ്വർഗേ; വിശുദ്ധർ ആ ലോകേ നിത്യാനന്ദത്തെ പ്രാപിക്കും ദുഃഖം ഓടിപ്പോകും.
Verse 4
വേർപാടില്ലാ സ്വർഗേ; യേശുവിന്നരികെ വിശ്വാസികൾ വസിച്ചീടും പിരിയാതെന്നേക്കും
Verse 5
രോഗമില്ലാ സ്വർഗേ; നിത്യാരോഗ്യത്തോടെ കർത്താവിൽ മക്കൾ പാർത്തിടും ഉണ്ടാകാ ക്ഷീണവും
Verse 6
ശത്രുവില്ലാ സ്വർഗേ, ആ ലോകേ പാർക്കുമെ ദൈവസുതർ എല്ലാവരും സ്നേഹത്തിൽ എപ്പോഴും
Verse 7
മൃത്യുവില്ലാ സ്വർഗേ; അനന്ത ഭാഗ്യമെ ഉയർപ്പിൻ മക്കൾ ജീവിക്കും മോക്ഷത്തിൽ എന്നേക്കും

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?