LyricFront

Raverayaay pakal thernnupoy

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
രാവേറയായ്‌ പകൽ തീർന്നുപോയ്‌ ഒരുങ്ങിടുവിൻ ജനമേ അവൻ വേല തികച്ചിടുവിൻ
Verse 2
മന്ദത മയക്കം നീക്കി നമ്മൾ സന്തതം ഉണർന്നവരായിരിപ്പിൻ വല്ലഭനേശുവിൻ നാമമുയർത്താൻ കുരിശിൻ പാതയിൽ അണിചേരാം
Verse 3
അജ്ഞത മാറ്റാൻ അറിവേകാൻ ജ്ഞാനപ്രകാശം തെളിയിക്കാം പാരിതിലേവരും യേശുവിൻ ജീവിതം മാതൃകയാക്കാൻ വഴിയൊരുക്കാം
Verse 4
നിന്ദിതർ ദുഃഖിതർ പീഡിതരോടൊ- ത്തേശുവിൻ വചനം ഭുജിച്ചിടാം എല്ലാ ജനവും ഏകമനസ്സാൽ ഹല്ലേലുയ്യാ പാടീടാൻ
Verse 5
ദൈവിക രാജ്യമീഭൂവിൽ വരാൻ യേശുവിൻ ജീവിതമനുകരിക്കാം സത്യവും ധർമ്മവു നീതിയും പുലരും പുതിയൊരു പുലരിയെവരവേൽക്കാം

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?