LyricFront

Ravum pakalum geethamgal paadi

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
രാവും പകലും ഗീതങ്ങൾ പാടി പവിത്ര ജീവിത ശോഭയെ നേടി ശൂലേമിയെപ്പോൽ കാത്തിരിക്ക നീ കാന്തൻ വരുമേ ഉണരൂ സീയോനേ
Verse 2
തങ്കനിണത്തിൻ വിലയല്ലയോ നീ ചങ്കുപോൽ നിന്നെ സ്നേഹിച്ചതല്ലോ തങ്കൽ ഏക ചിന്തയതാലെ പങ്കമെന്യേ മേവുക സുതയേ
Verse 3
ചാവിൻ നിഴലിൽ ഭയം നിനക്കെന്ത്? ജീവൻ ക്രിസ്തുവിൽ മറഞ്ഞിരിപ്പില്ലേ ജീവനായകൻ വെളിപ്പെടും നേരം തേജസ്സിൽ നീയും കണ്ടീടുമല്ലോ
Verse 4
ഭരണകൂടങ്ങൾ തകരുവതെന്ത്? അരചവാഴ്ചയും നീങ്ങുവതെന്ത്? ഭരണം യേശു താനേറ്റിടുവാനായ് ത്വരിതമായതിൻ വഴിയൊരുക്കുമല്ലോ
Verse 5
വീടും വയലും തോട്ടവുമെല്ലാം നേടുവാനുള്ള സമയമിതല്ല കാടും മലയും ആവലോടോടി നേടുക നീ ആത്മാക്കളെയും
Verse 6
കാലം ഏറെ ചെല്ലുവതില്ല നാളെയെന്നതു നിനക്കുള്ളതല്ല കാലത്തികവിൽ കാന്തൻ വന്നീടും കാത്തിരിക്ക നീ ശൂലേമിയാളേ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?