LyricFront

Sabhayam thottame uranvin koottame

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സഭയാം തോട്ടമേ ഉണർവിൻ കൂട്ടമേ ദൈവീക സമയമായി ഉണർവിൻ കാലമായ്
Verse 2
സഭയാം തോട്ടമേ ഉണർവിൻ കൂട്ടമേ ആത്മാവിൻ ശക്തിയാൽ എഴുന്നേൽപ്പാൻ സമയമായ്
Verse 3
പരിശുദ്ധാത്മാവേ ഉണർവിൻ നായകനേ അളവ് കൂടാതെ കൃപകൾ ചൊരിയണമേ അങ്ങേ പിരിഞ്ഞൊന്നും ആവതില്ലയേ അങ്ങിൽ വസിച്ചീടാം അധികം ഫലമേകാം
Verse 4
അന്ത്യകാലം വചനം പോലെ ആത്മപകർച്ചയിൻ കാലം കർത്തൻ വരവിൻ നാളിൻ മുമ്പേ ലോക ഉണർവിൻ കാലം
Verse 5
പുത്രന്മാരും പുത്രിമാരും പ്രവചിക്കും ദാസന്മാരും ദാസിമാരും നിറഞ്ഞീടും യൗവനക്കാർ ദർശനങ്ങൾ ദർശിക്കും വൃദ്ധന്മാരും സ്വപ്നം കണ്ട് ഘോഷിക്കും സമയമായ് ഉണർന്നീടാം എഴുന്നേൽക്കും ഹല്ലേലൂയാ
Verse 6
മാളിക മുറിയിൽ തുറന്നതാം ഈ അപ്പോസ്തോലിക സമയം അഗ്നി നാവിൻ ജ്വാല പോലെ സാക്ഷിയാകും സമയം
Verse 7
ഭൂഖണ്ഡങ്ങൾ യേശുവിനായി തുറന്നീടും ഭൂമിയെല്ലാം മഹത്വത്താൽ നിറഞ്ഞീടും ദൈവസഭ സൈന്യമായ് എഴുന്നേൽക്കും ദേശമെല്ലാം ദൈവരാജ്യം സ്ഥാപിക്കും യേശു മാത്രം കർത്താവെന്ന് എല്ലാനാവും ഏറ്റു പാടും
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?