LyricFront

Sadhukkalin prathyashayo bhamgam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സാധുക്കളിൻ പ്രത്യാശയോ ഭംഗം വരില്ലൊരു നാളും നിലവിളിക്കും ദരിദ്രനെ മറക്കില്ലവനൊരിക്കലും താണിരിക്കും ഭക്തരെ ഉയർത്തിടും കരത്തിലായ് ഉന്നതൻ വന്ദിതൻ യേശു നായകൻ
Verse 2
യേശു നാഥനെന്നും സ്തുതി യേശു രാജനെന്നും സ്തുതി
Verse 3
അമ്മ തൻ കുഞ്ഞിനെ മറന്നുപോകിലും സ്വന്ത ബന്ധമെല്ലാം അകന്നു പോകിലും മറക്കില്ലൊരിക്കലും ഉള്ളം കയ്യിൽ വരച്ചവൻ കരുതിടും പുലർത്തിടും കരുണയുള്ളവൻ
Verse 4
കഷ്ടത്തിൻ അപ്പം മാത്രമാകിലും ഞെരുക്കത്തിന് വെള്ളം മാത്രമേകിലും മറഞ്ഞിരിക്കില്ലവൻ പിരിഞ്ഞിരിക്കില്ലവൻ കാത്തിടും പോറ്റിടും യേശു നായകൻ
Verse 5
വെള്ളത്തിൽ കൂടി നീ കടന്നു പോകിലും അഗ്നി തൻ നടുവിൽ നീ പെട്ടുപോകിലും നദി നിന്മേൽ കവിയില്ല അഗ്നി ദഹിപ്പിക്കില്ല വൻ കരം നീട്ടിടും കരുണയുള്ളവൻ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?