LyricFront

Sahodarare pukazhthedam sada

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
രീതി: രാജാധി രാജൻ മഹിമയോടെ
Verse 2
സഹോദരരേ, പുകഴ്ത്തിടാം സദാ പരനേശുവിൻകൃപയെ മഹോന്നതനാമവൻ നമുക്കായ് മരിച്ചുയിരെ ധരിക്കുകയായ് മഹാത്ഭുതമീ മഹാദയയെ മറക്കാനാവതോ പ്രിയരെ
Verse 3
ഭയങ്കരമായ വൻനരകാവകാശികളായിടും നമ്മിൽ പ്രിയം കലരാൻ മുഖാന്തരമായ തൻ ദയയെന്തു നിസ്തുല്യം ജയം തരുവാൻ ബലം തരുവാൻ ഉപാധിയുമീ മഹാദയയാം
Verse 4
നിജാജ്ഞകളെയനാദരിച്ച ജനാവലിയാകുമീ നമ്മെ നിരാകരിക്കാതെ വൻദയയാൽ പുലർത്തുകയായവൻ ചെമ്മെ നിരാമയരായ് വിമോചിതരായ് വിശുദ്ധവംശമയ് നമ്മൾ
Verse 5
സഹായകനായ് ദിനംതോറും സമീപമവൻ നമുക്കുണ്ട് മനം കലങ്ങാതിരുന്നിടാം ധനം കുറഞ്ഞാലുമീ ഭൂവിൽ സമാധാനം സദാമോദം നമുക്കുണ്ടായതും കൃപയാൽ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?