LyricFront

Sakala jadathinum daivamaya

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സകല ജഡത്തിനും ദൈവമായ യെഹോവയ്ക്കു കഴിയാത്ത കാര്യമുണ്ടോ സകലത്തിനും മതിയായവനാം ദൈവത്തിനസാദ്ധ്യം ആയതുണ്ടോ ദൈവത്തിനസാദ്ധ്യം ഒന്നുമില്ല യെഹോവയ്ക്കു കഴിയാത്ത കാര്യമില്ല
Verse 2
തകർന്നൊരു ഹൃദയത്തെ മറക്കുകില്ല നുറുങ്ങുന്ന മനസ്സിനെ നിരസിക്കില്ല മനസ്സലിയും മഹാകരുണയുള്ളോൻ പ്രവർത്തിക്കും വലിയവ വൻകരത്താൽ മടക്കിത്തരും നിന്റെ നാളുകളെ ഉടുപ്പിക്കും അവൻ നിന്നെ സന്തോഷത്തെ
Verse 3
വാഗ്ദത്തം ഉള്ളതാൽ ഭയപ്പെടേണ്ടാ വീരനാം ദൈവം വിടുവിച്ചീടും - തിരു വായല്ലയോ അവ അരുളിയത് നിശ്ചയമായി അതു നിവർത്തിയാകും നിനയ്ക്കാത്ത വഴികളെ തുറക്കുമവൻ ഉന്നതികളിന്മേൽ നടത്തുമവൻ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?