LyricFront

Salloka natha nin paadam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
രാഗം: സുരുട്ടി- ആദിതാളം പല്ലവി സല്ലോകനാഥ! നിൻപാദം തന്നി- ലല്ലോ തിരുജനമോദം
Verse 2
അനുപല്ലവി വല്ലഭാ! തിരുമുഖമല്ലലകറ്റിയെന്നും നല്ലവഴിതെളിയിച്ചുല്ലാസമായി നടത്തും
Verse 3
ചരണങ്ങൾ ചൊല്ലാർന്ന നീ നരനായി-ഭുവി വല്ലാത്ത മാനുജർക്കായി-മരി- ച്ചുല്ലാസനപ്പൊരുളായി-ട്ടുയി- ർത്തല്ലോ കരയേറിപ്പോയി-എല്ലാ നല്ലദാനങ്ങളും നിന്നുള്ളഴിഞ്ഞു ചൊരിഞ്ഞു ശല്യമകറ്റിസുരതുല്യതയരുളി നീ- (സല്ലോ...)
Verse 4
ശക്യമല്ലാതൊരുകാലെ-പര- മൈക്യദമാംബലിയാലേ-ജന ദുഷ്കർമ്മശാസനം ചാലേ-കയ്‌ക്കൊ- ണ്ടുൽകണ്ഠനീക്കിനാൻ മേല-അതാൽ ഇക്കുലങ്ങൾക്കു നിത്യസഖ്യം ലഭിപ്പതിന്നു മുഖ്യമാം വഴിതുറന്നക്രമമകറ്റിയ- (സല്ലോ...)
Verse 5
സമ്മേളനാബ്ദമിന്നൊന്നു-തിക യുന്നാകയാൽ കൃപതന്നു-ഞങ്ങൾ നിർമ്മായമായ് നിലനിന്നു-കൊൾവാൻ ചെമ്മെതുണയ്ക്ക നീയിന്നു-നാഥാ നിന്മനോഹിതമെല്ലാമുണ്മയായനുഷ്ഠിച്ചു തിന്മയോടെ തിർത്താത്മനന്മയെ വളർത്തുവാൻ (സല്ലോ...)
Verse 6
സ്തുത്യമല്ലോ തവകൃത്യം-പര- മുത്തമമായതു ഹൃദ്യം-തവ ശക്തിമൂലമതുനിത്യം-നിന്നു വർത്തിച്ചിടുമിതുസത്യം-ഭുവി ശക്തിയശേഷം നീങ്ങിനിത്യരാജ്യം വിളങ്ങു- മൂത്തമയുഗത്തോളം കാക്കേണം തുടർന്നു നീ- (സല്ലോ...)
Verse 7
meaning സല്ലാകനാഥൻ = നല്ല ആളുകളുടെ നാഥൻ, മോദം = സന്തോഷം, തിരുജന മോദം = തിരുജനത്തിന്റെ സന്തോഷം, അല്ലൽ = ദുഃഖം, ഉല്ലാസനപ്പൊരുൾ = ആനന്ദസ്വരൂപൻ ( തേജസ്സാരം), സൂരൻ = ദേവൻ, ശക്യം = ശക്തം, ഐക്യദം = ഐക്യം തരുന്നത്, അബ്ദം = ആണ്ട്, ഉണ്മ = സത്യം, ഹൃദ്യം = ആഹ്ലാദകരം, സ്തുത്യം = സ്തുതിക്കു യോഗ്യം, കൃത്യം = പ്രവൃത്തി.

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?