LyricFront

Sanaathan shree yeshuraajan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സനാതൻ ശ്രീ യേശുരാജൻ വാനത്തിൽ വരും വനാന്തരേ വരുന്ന കാന്തയെ ചേർത്തു കൊള്ളുവാൻ (2) ഉണർന്നു കൊള്ളുവിൻ ഒരുങ്ങി നിൽക്കുവിൻ (2)
Verse 2
അർദ്ധരാത്രി യാമത്തിൽ നാം വന്നിരിക്കുന്നു മഹാ ദുഷ്ടനാം സർപ്പം ചതിക്കും സൂക്ഷിച്ചില്ലെങ്കിൽ (2) ബദ്ധശ്രദ്ധേയരായി പ്രാർത്ഥിച്ചു ജീവിക്കാം (2)
Verse 3
പഞ്ചഭൂതങ്ങൾ ഇളകും പാതിരാത്രിയിൽ തെല്ലും ചഞ്ചലപ്പെടേണ്ട നാം ഉറച്ചു നിൽക്കേണം (2) വഞ്ചകന്മാരെ വാൾകൊണ്ട് വെട്ടണം (2)
Verse 4
രണ്ടുപേർ ഒരു കിടക്കയിൽ കിടക്കിലും വെറും ശണ്ടിയെ വിടുന്നു വീട്ടിൽ ശണ്ടയിടുകയായ് (2) കണ്ടു കൊള്ളുക ക്രൂശ് കണ്ടു ജീവിക്കുക (2)
Verse 5
ലോകമാം വയലിൽ രണ്ടുപേർ ഇരുന്നിടും അതിലേകനെ വിടുന്നു ലോക സ്‌നേഹിയാകയാൽ (2) ഭോഗ ലോകത്തെ വിട്ട യേശു ക്രൂശിങ്കൽ (2)
Verse 6
പൊരുത്തമായിരുന്നു കല്ലിൽ പൊടിക്കും രണ്ടുപേർ ഒരുത്തിയോ വിടപ്പെടുന്നു കുലടയാണവൾ (2) തിരുത്തി വായിക്കാൻ വേദം ശരിക്ക് പഠിക്ക് നീ (2)
Verse 7
അങ്കികൾ അലക്കി വെള്ളയായ് ധരിക്കുക തെല്ലും ശങ്കിതരാകാതെ ജാഗരിച്ചു സൂക്ഷിക്കുക (2) തങ്കി കൊള്ളുക നോട്ടം തങ്കൽ വയ്ക്കുക (2)
Verse 8
ഗുരുത്വമുഉള്ള ഭക്ഷണം കഴിച്ച് തൃപ്തരായി എന്നും കരുത്തരായി ജീവിച്ചു നൽ പോർ നടത്തണം (2) തരത്തിൽ തോൽക്കല്ലേ ചീത്ത പറഞ്ഞു പരത്തല്ലേ (2)
Verse 9
വേദമാം വിളക്ക് തണ്ടിൽ ഉയർത്തി വയ്ക്കുക നിത്യമാദരവൊടെ എണ്ണയും പാത്രത്തിൽ കരുതുക (2) മോദത്തോടു പാടി നാം വാനത്തേറുമേ (2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?