LyricFront

Sangkeerthanangalaalum sthuthikalaalum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സങ്കീർത്തനങ്ങളാലും സ്തുതികളാലും യഹോവ തൻ നാമം വാഴ്ത്തുക നാം തൻ നന്മകൾ അനുദിനം ധ്യാനിച്ചിടാം നന്ദിയോടെ ഘോഷിച്ചിടാം (2)
Verse 2
ബലഹീനതയിൽ ബലമായ് തുണയായ് നമ്മെ അനുദിനം നടത്തിടും താൻ കുരിശിൻ തണലിൽ കൃപയിൻ മറവിൽ നമ്മെ മാർവ്വതിലണച്ചിടും താൻ (2) പരിപാവനമാം തൻ സ്നേഹമതെന്നെന്നും പാടി പുകഴ്ത്തിടുക (2) സങ്കീർ...
Verse 3
മേഘസ്തംഭത്തിനാൽ അഗ്നിത്തൂണതിനാൽ നമ്മെ നയിച്ചിടും ദൈവമവൻ ആഴിതൻ നടുവിൽ താണുപോകാതെന്നും നമ്മെ ഉയർത്തിടും കർത്തനവൻ (2) പരിപാലിച്ചിടും തൻ കൃപകളതെന്നെന്നും പാടി സ്തുതിച്ചിടുക (2) സങ്കീർ...
Verse 4
ശത്രുപാളയത്തിൽ മൃഷ്ടഭോജ്യമതാൽ നമ്മെ പാലിയ്ക്കും ദൈവമവൻ ആപൽക്കാലമതിൽ രക്ഷയാം ചിറകിൽ നമ്മെ മറച്ചിടും നാഥനവൻ (2) തൻ നീതിയും ദയയും മഹിമയും എന്നെന്നും വാഴ്ത്തി വർണ്ണിച്ചിടുക (2) സങ്കീർ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?