LyricFront

Santhapam thernnallo santhosham

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സന്താപം തീർന്നല്ലോ സന്തോഷം വന്നല്ലോ സന്തോഷമെന്നിൽ വന്നല്ലോ ഹല്ലേലുയ്യാ യേശു പാപം മോചിച്ചു എന്നെ മുറ്റും രക്ഷിച്ചു സന്തോഷമെന്നിൽ തന്നല്ലോ
Verse 2
പാപത്തിൽ ഞാൻ പിറന്നു ശാപത്തിൽ ഞാൻ വളർന്നു പരമ രക്ഷകൻ തൻ തിരുനിണം ചൊരിഞ്ഞു പാപിയാമെന്നെയും വീണ്ടെടുത്തു സന്താപം...
Verse 3
വഴി വിട്ടു ഞാൻ വലഞ്ഞു ഗതിമുട്ടി ഞാനലഞ്ഞു വഴി സത്യം ജീവനാം യേശു എന്നിടയൻ വന്നു കണ്ടെടുത്തെന്നെ മാറിലണച്ചു സന്താപം...
Verse 4
ശോധന നേരിടുമ്പോൾ സ്നേഹിതർ മാറിടുമ്പോൾ ഭയമെന്തിന്നരികിൽ ഞാനുണ്ടെന്നരുളി തിരുക്കരത്താലവൻ താങ്ങി നടത്തും സന്താപം...
Verse 5
ആരും തരാത്തവിധം ആനന്ദം തൻസവിധം അനുദിനം അധികം അനുഭവിക്കുന്നു ഞാൻ അപഹരിക്കാവല്ലീയനുഗ്രഹങ്ങൾ സന്താപം...
Verse 6
പാപത്തിൻ ശാപത്തിനാൽ പാടുപെടുന്നവരേ സൗജന്യമാണീ സൗഭാഗ്യമാകയാൽ സൗകര്യമാണിപ്പോൾ മനന്തിരിവിൻ സന്താപം...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?