LyricFront

Saramilla ie sangkadngal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സാരമില്ല ഈ സങ്കടങ്ങൾ മാറിപോകും ഈ വേദനകൾ മാറി പോകാത്തൊരു വാഗ്ദത്ത മുണ്ടിനി ആ നല്ല നാളുകൾ വേഗം വരും
Verse 2
കരയണ്ട ദുഃഖത്താൽ കർത്തനുണ്ട് കണ്ണുനീരല്ലാമേശു മാറ്റീടുമേ സങ്കടങ്ങൾക്കല്ലാം പരിഹാരം തന്നീടും പ്രാർത്ഥന കേൾക്കുന്ന യേശുവുണ്ട് സാരമില്ല...
Verse 3
ഏലിയാവിൻ ദൈവം കൂടെയുണ്ട് എന്നുമെന്നേ കർത്തൻ പോറ്റീടുന്നു കാക്കയെ കൊണ്ടവൻ ഭക്ഷണമൊരുക്കി നിത്യമെന്നെ താതൻ പോറ്റീടുന്നു സാരമില്ല...
Verse 4
ആഴക്കടലിൽ ഞാൻ താണുപോയാൽ കരം പിടിച്ചെന്നെ താതൻ ഉയർത്തീടുന്നു ചേർത്തൊപ്പം പിടിച്ച് കടലിൻ മീതെ നടന്ന് അക്കരെയെത്തിക്കും താതനെന്നെ സാരമില്ല...
Verse 5
ഭാരങ്ങളാൽ ഞാൻ തളർന്നാലും ഭാരം ചുമന്നവൻ യേശുവുണ്ട് എൻ പാപഭാരം ക്രൂശിൽ താൻ വഹിച്ച് അടിപിണരാലവൻ സൗഖ്യം തരും സാരമില്ല...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?