LyricFront

Saraphukal bhakthiyodeppozhum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സാറാഫുകൾ ഭക്തിയോ- ടെപ്പോഴും ആർത്തീടുന്നു ശുദ്ധിമാന്മാർ ഏവരും എന്നെന്നും വാഴ്ത്തീടുന്നു
Verse 2
അങ്ങ് പരിശുദ്ധൻ-(3) ഞങ്ങൾ വാഴ്ത്തി വണങ്ങീടുന്നേ സർവ്വഭൂസീമാ വാസികളെല്ലാം തിരുനാമത്തെ ഉയർത്തിടട്ടെ(2)
Verse 3
ഭൂമിയിലെങ്ങും നിന്റെ മഹിമ നിറഞ്ഞു കവിഞ്ഞിടുന്നു ആലയത്തിലും നിന്റെ മഹത്വം അലയടിച്ചുയർന്നിടുന്നു സ്തുതികൾക്കും പുകഴ്ചയ്ക്കും യോ-ഗ്യൻ സർവ്വ മാനവും നിനക്കുമാത്രം
Verse 4
സ്വർഗ്ഗം നിന്നുടെ സിംഹാസനം ഭൂമി - നിൻ - പാദപീഠം അടിയങ്ങൾ - നിൻ - നിവാസം അവിടുത്തെ വിശ്രാമവും സകലവും ചമച്ച എൻ ദേവാ സർവ്വ കാരണഭൂതനും നീ
Verse 5
സ്വർപ്പുരത്തിൽ - നീ - അല്ലാതെ ആരുള്ളൂ ജീവനാഥാ ഭൂവിലും-നിന്നെ-അല്ലാതെ വേറൊരു വാഞ്ചയില്ലാ എന്നെന്നും നിൻ കൂടെ വാ-ഴാൻ എന്നെ നിനക്കായ് തിരഞ്ഞെടുത്തു

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?