LyricFront

Sarva manushare paranu paadi

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സർവ്വ മാനുഷരേ പരനു-പാടി സന്തോഷത്തോടു വന്ദിച്ചിടുവിൻ
Verse 2
സേവിപ്പിൻ ആനന്ദിച്ചവനെ-ഗീതം ചേലൊടു പാടിത്തൻ മുൻ വരുവിൻ സർവ്വ ലോകനാഥൻ യഹോവ-ഇതു ചന്തമോടാർത്തു വന്ദിച്ചിടുവിൻ
Verse 3
നമ്മെ നിർമ്മിച്ചവൻ യഹോവ-തന്നെ നാമവനാടും ജനങ്ങളുമാം തന്മഹത്വത്തെ പാടി നിങ്ങൾ ഇന്നു തൻ ഗൃഹവാതിൽക്കകത്തുവരീൻ
Verse 4
നാമകീർത്തനം പാടിടുവിൻ-നിങ്ങൾ നന്ദിയോടുൾ പ്രവേശിച്ചിടുവിൻ നാഥനായ ത്രിയേക ദൈവം എത്ര നല്ലവനെന്നു ചിന്തിച്ചിടുവിൻ
Verse 5
എത്ര കാരുണ്യശാലി പരൻ-സത്യം എന്നും തനിക്കുള്ളതെന്നറിവിൻ ക്രിസ്തനും താതാത്മാക്കൾക്കുമേ-നിത്യം കീർത്തിയുണ്ടാക ഹല്ലേലുയ്യാമേൻ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?