LyricFront

Sarva papakkarakal therthu narare

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സർവ്വ പാപക്കറകൾ തീർത്തു നരരെ രക്ഷിച്ചിടുവാൻ ഉർവ്വിനാഥൻ യേശുദേവൻ ചൊരിഞ്ഞ തിരുരക്തമേ
Verse 2
യേശുവോടീ ലോകർ ചെയ്തതോർക്ക നീയെന്നുള്ളമേ വേദനയോടേശു ദേവൻ ചൊരിഞ്ഞ തിരുരക്തമേ
Verse 3
കാട്ടുചെന്നായ് കൂട്ടമായോരാടിനെ പിടിച്ചപോൽ കൂട്ടമായ് ദുഷ്ടരടിച്ചപ്പോൾ ചൊരിഞ്ഞ രക്തമേ
Verse 4
മുള്ളുകൊണ്ടുള്ളോർ മുടിയാൽ മന്നവൻ തിരുതല യ്ക്കുള്ളിലും പുറത്തുമായി പാഞ്ഞ തിരുരക്തമേ
Verse 5
നീണ്ടയിരുമ്പാണികൊണ്ട് ദുഷ്ടരാൽ കൈകാൽകളെ തോണ്ടിയനേരം ചൊരിഞ്ഞ രക്ഷിതാവിൻ രക്തമേ
Verse 6
വഞ്ചകസാത്താനെ ബന്ധിച്ചന്ധകാരം നീക്കുവാൻ അഞ്ചുകായങ്ങൾ വഴിയായ് പാഞ്ഞ തിരുരക്തമേ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?