Verse 1സർവ്വശക്തൻ യഹോവാ താൻ പരിശുദ്ധൻ പരിശുദ്ധൻ
സാധുക്കൾക്കു സഹായകനും
ആദ്യന്തനും നീയല്ലയോ
Verse 2രോഗികൾക്കു വൈദ്യനും നീ രോഗം നീക്കും, മരുന്നും നീ
ആശ്വാസത്തെ നല്കീടേണം രോഗിയാമീ പൈതലിനു
Verse 3നിന്മുഖം നീ മറച്ചീടിൽ നന്മ പിന്നെ ആരു നല്കും
തിന്മയെല്ലാം തീർത്തീടേണം കാരുണ്യങ്ങൾ ശോഭിപ്പാനായി
Verse 4സർവ്വശക്തൻ യഹോവയെ കോപിക്കല്ലെ സാധുക്കളിൽ
ദൈവമേ നീ തുണയ്ക്കണം ആത്മസൗഖ്യം കണ്ടെത്തുവാൻ
Verse 5ശത്രുത്വങ്ങൾ പെരുകുന്നേ സത്യാത്മാവേ തുണയ്ക്കേണം
ദൈവപുത്രാ കൃപ താ നീ സത്യാത്മാവിൽ മോദിച്ചീടാൻ