LyricFront

Sarva srishtikalumonnay pukazhthi

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സർവ്വസൃഷ്ടികളുമൊന്നായ് പുകഴ്ത്തിടുന്ന സ്രഷ്ടാവിനെ സ്തുതിക്കും ഞാൻ ഇക്ഷോണിതലത്തിൽ ജീവിക്കുന്ന നാളെല്ലാം ഘോഷിച്ചിടും പൊന്നു നാഥനെ
Verse 2
യേശു മാറാത്തവൻ യേശു മാറാത്തവൻ യേശു മാറാത്തവൻ ഹാ എത്ര നല്ലവൻ! ഇന്നുമെന്നും കൂടെയുള്ളവൻ
Verse 3
തന്റെ കരുണയെത്രയോ അതിവിശിഷ്ടം! തൻ സ്നേഹമാശ്ചര്യമേ എൻ ലംഘനങ്ങളും എന്നകൃത്യങ്ങളുമെല്ലാം അകറ്റിയേ തന്റെ സ്നേഹത്താൽ
Verse 4
രോഗശയ്യയിലെനിക്കു സഹായകനും രാക്കാല ഗീതവുമവൻ നല്ല വൈദ്യനും ദിവ്യ ഔഷധവുമെൻ ആത്മസഖിയും അവൻ തന്നെ
Verse 5
തേജസ്സിൽ വാസം ചെയ്യുന്ന വിശുദ്ധരൊത്തു അവകാശം ഞാനും പ്രാപിപ്പാൻ ദിവ്യ ആത്മാവാൽ ശക്തീകരിച്ചെന്നെയും തൻ സന്നിധിയിൽ നിറുത്തിടുമേ
Verse 6
സീയോനിൽ വാണിടുവാനായ് വിളിച്ചു തന്റെ ശ്രേഷ്ഠോപദേശവും തന്നു ഹാ! എന്തൊരത്ഭുതം! ഈ വൻകൃപയെ ഓർക്കുമ്പോൾ നന്ദികൊണ്ടെന്നുള്ളം തുള്ളുന്നേ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?