LyricFront

Sarvaloka shrishtithave sarvathinum nathha

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സർവ്വലോക സൃഷ്ടിതാവേ സർവ്വത്തിനും നാഥാ സർവ്വസൃഷ്ടികളും വാഴ്ത്തി വന്ദിക്കും മഹേശാ
Verse 2
വാഴ്ത്തിടുന്നു വാഴ്ത്തിടുന്നു നന്ദിയോടടിയാർ കീർത്തിക്കുന്നു ഘോഷിക്കുന്നു ആർത്തുമോദമോടെ
Verse 3
എണ്ണമില്ലാ ദൂതർസംഘം വാഴ്ത്തിടുന്ന ദേവാ ഖെറുബികളും സ്രാഫികളും പുകഴ്ത്തും മഹേശാ Verse 4: വാനഭൂമി സൂര്യചന്ദ്രനക്ഷത്രാദികളെ മാനമായ് ചമച്ചദേവാ നാഥനെ മഹേശാ Verse 5: ജീവനുള്ള സർവ്വത്തിനും ഭക്ഷണം നൽകുന്ന ജീവനാഥാ ദേവാ ദേവാ പാഹിമാം മഹേശാ Verse 6: വൃക്ഷസസ്യാദികൾക്കെല്ലാം ഭംഗിയെ നൽകുന്ന അക്ഷയനാം ദേവ ദേവ പാഹിമാം മഹേശാ Verse 7: ഗംഭീരമായ് മുഴങ്ങീടും വമ്പിച്ച സമുദ്രം തമ്പുരാന്റെ വാക്കിനങ്ങു കീഴ്പ്പെടും മഹേശാ Verse 8: ഊറ്റമായടിക്കും കൊടുങ്കാറ്റിനെയും തന്റെ ശ്രേഷ്ഠകരം തന്നിൽ വഹിച്ചീടുന്ന മഹേശാ Verse 9: ദുഷ്ടരാകും ജനങ്ങൾക്കും നീതിയുള്ളവർക്കും വൻമഴയും നൽവെയിലും നൽകുന്ന മഹേശാ Verse 10: സ്വർഗ്ഗത്തിലും ഭൂമിയിലും സർവ്വലോകത്തിലും സ്തോത്രത്തിനു യോഗ്യനായ കീർത്തിതൻ മഹേശാ Verse 11: മൂവുലകം നിന്റെ പാദം തന്നിൽ വണങ്ങീടും നിൻ മഹത്വം വെളിപ്പെടുമാദിനം മഹേശാ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?