LyricFront

Sarvavum srishticha karthave

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സർവ്വവും സൃഷ്ടിച്ച കർത്താവേ നിൻ ഭൂവിലെ വാസത്തെ ഓർക്കുന്നു ഞാൻ
Verse 2
ദരിദ്രനായി തീർന്നഹെ നിൻ കൃപയിൽ തിരിച്ചുവരുത്തുവാനായി മർത്യരെ പെരുത്തദുഃഖം നിനക്കിങ്ങുവന്നു ഞെരുക്കങ്ങളനവധി അനുഭവിച്ചു
Verse 3
പാപത്താൽ ദൈവത്തിൻ വൈരികളായി ശാപത്തിലകപ്പെട്ടു മനുജർക്കായി പാപത്തിൻ ഭാരങ്ങളേറ്റിടുവാൻ ദസന്റെ രൂപത്തെ എടുത്തതു നീ
Verse 4
മരണത്തെ രുചിച്ചു നീ ക്രൂശിലെന്റെ നരകത്തിൻ ദുരിതങ്ങൾ നീക്കീടുവാൻ കരുണയിൻ വൻനദി യേശുപരാ കരയിച്ചു പാപിയിൻദുരിതം നിന്നെ
Verse 5
നിൻ മഹാ സ്നേഹം ഞാനോർത്തിടാതെ അന്ധനായി പാപത്തിൽ ജീവിച്ചയ്യോ സ്നേഹമുള്ളേശുവെന്നരികിൽ വന്നു പാപത്തെ നീക്കിത്തൻ മാർവിലാക്കി
Verse 6
ആടുകൾക്കിടയനാമേശുവേ നീ അടിയനെ ദിനം തോറും നടത്തണമേ പച്ചമേച്ചിൽ സ്ഥലമെനിക്കു നൽകീ- ട്ടിമ്പമായി ദിനംതോറും നടത്തണമേ
Verse 7
മരണത്തോളം നിന്നിൽ വിശ്വസ്തനായി പാർക്കുവാനെന്നെ നീ കാക്കണമേ തിരുമേനിയെഴുന്നെള്ളി വെളിപ്പെടുമ്പോ- ളരികിലീ അടിയനും കാണണമേ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?