LyricFront

Sathya sabhaapathi yeshuve nithyam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സത്യസഭാപതി യേശുവേ! നിത്യം ജയിക്ക കൃപാനിധേ! സ്തുത്യർഹമായ നിൻ നാമത്തെ മർത്യരെല്ലാം ഭജിച്ചിടട്ടെ
Verse 2
സീമയറ്റുള്ള നിൻ പ്രേമവും ആമയം നീക്കും പ്രസാദവും ഭൂമയർ കണ്ടു തൃപ്പാദത്തിൽ താമസമെന്യേ വീണിടട്ടെ
Verse 3
ക്ഷീണിച്ച നിന്നവകാശമീ ക്ഷേണിയിലെങ്ങുമുണർന്നിടാൻ ആണിപ്പഴുതുളള പാണിയാൽ പ്രീണിച്ചനുഗ്രഹിക്കണമേ
Verse 4
മന്ദമായ് നല്ലിളം പുല്ലിൽ വീഴുന്ന ഹിമകണസന്നിഭം സുന്ദരമാം മൊഴി ജീവന്നാനന്ദം വളർത്തട്ടെ ഞങ്ങളിൽ
Verse 5
ലെബാനോനിന്റെ മഹത്ത്വവും കർമ്മലിൻ സൽഫലപൂർത്തിയും ശാരോൻഗിരിയുടെ ശോഭയും നിൻ ജനത്തിനു നൽകേണമേ
Verse 6
ഭംഗമില്ലാത്ത പ്രത്യാശയിൽ തുംഗമോദേനയിജ്ജീവിത- രംഗം സുമംഗളമാക്കുവാൻ സംഗതിയാക്കുക നായക!
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?