LyricFront

Saundaryathinte purnnathayakunna

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സൗന്ദര്യത്തിന്റെ പൂർണ്ണതയാകുന്ന സീയോനിൽ നിന്നും പ്രകാശിക്കുന്നോനെ പ്രഭാതത്തിൽ സ്തുതിക്കുന്നേ
Verse 2
തേൻമൊഴി തൂകുന്ന നിന്റെ പൊന്മുഖം കാണ്മാൻ അതിരാവിലെ ഉണർന്നെഴുന്നു തിരുനാമത്തെ സ്തുതിക്കുന്നേ
Verse 3
അന്ധകാരംകൊണ്ടു മൂടപ്പെട്ട ലോകത്തിൽ എന്നെ വീണ്ടെടുത്ത രക്ഷിതാവേ ദിനം മുഴുവൻ സൂക്ഷിക്ക
Verse 4
രാമുഴുവൻ മാർവ്വിലെന്നെ കാത്ത കൃപയ്ക്കായ് ആനന്ദഗീതങ്ങളാലെ തൃപ്പാദങ്ങൾ നമിക്കുന്നേ
Verse 5
ഈ പകലെൻ ജീവിതത്തിൽ തെറ്റുവരാതെ രക്തത്താലെ സൂക്ഷിച്ചെന്നെ തൃക്കരത്താൽ താങ്ങണേ
Verse 6
ജയകരമാം ജീവിതം ഞാൻ ചെയ്തിടുവാനായ് അധികാരമുള്ളേശുവിന്റെ തിരുമാർവ്വിൽ ഞാൻ ചാരുന്നേ
Verse 7
യാഗം കഴിച്ചു നിയമം ചെയ്ത ശുദ്ധന്മാർ നാലാം യാമത്തിലുണർന്നവർ മോദമോടെ വാഴ്ത്തുന്നു

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?