LyricFront

Seeyon manavalanen kanthanay

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സീയോൻ മണവാളനെൻ കാന്തനായ് വന്നീടുവാൻ കാലങ്ങളെത്ര കാത്തീടേണം(2) ആ നാളും നാഴികയും ഞാൻ നോക്കി(2) പാരം കൊതിച്ചിടുന്നേൻ കൺകളിപ്പാരിതിൽ (2) ഹാ എന്നു തീർന്നിടുമെന്നാശ
Verse 2
പാപത്തിലായിടുന്ന കാലത്തിലെൻ ദുരിതം ആകെയും തീർത്തതാമെൻ കാന്തൻ(2) തന്നാത്മാവാലെന്നുള്ളം നിറച്ചോൻ(2) തൻകൂടെ ചേർത്തീടുമെന്നച്ചാരം തന്നെനിക്ക്(2) പങ്കമകറ്റിയെന്നെ കാക്കും
Verse 3
നിൻ പ്രേമം കണ്ടതിൽ പിന്നെൻ പ്രേമമായതെല്ലാം നിൻപേർക്കായ് തന്നീടുവാനാശ(2) എനിക്കേറുന്നെന്നുള്ളമതിലെന്നും(2) നിൻ പേർക്കായ് ജീവനെത്തന്നെൻ(2) പ്രാണൻ ത്രാണനം ചെയ്തെൻപേറും പ്രാണനാഥനേശു
Verse 4
വാനത്തിൽ കേൾക്കുമേ ഞാനാനന്ദമായൊരുനാൾ പ്രാണപ്രിയൻ ധ്വനിക്കും ശബ്ദം(2) ആ നേരം പറന്നുപോം ഞാൻ വാനിൽ(2) ഹായെന്റെ പ്രിയനുമായ് ചേർന്നിടുന്നെന്നുമേ ഞാൻ(2) ആരാൽ വർണ്ണിച്ചീടാമെൻ ഭാഗ്യം
Verse 5
പതിനായിരങ്ങളിലും പാവനനായിടുന്നെൻ സർവ്വാംഗസുന്ദരനാം കാന്താ(2) നിൻ പ്രേമം എനിക്കു തന്നിടേണം(2) നിത്യവും ചുംബിച്ചിടാൻ തങ്കതിരുമുഖത്തെ(2) ഭാഗ്യമെനിക്കു തന്നിടേണം

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?