Verse 1സീയോൻ സൈന്യമേ ഉണർന്നീടുവിൻ
പൊരുതു നീ ജയമെടുത്തു വിരുതു പ്രാപിക്ക
Verse 2കേൾക്കാറായ് തൻ കാഹളധ്വനി-നാംപോകാറായ്
ഈ പാർത്തലം വിട്ടു തേജസ്സേറും പുരേ
Verse 3സർവ്വായുധങ്ങൾ ധരിച്ചീടുക
ദുഷ്ടനോടെതിർത്തു നിന്നു വിജയം നേടുവാൻ
Verse 4ക്രിസ്തേശുവിന്നായ് കഷ്ടം സഹിച്ചോർ
നിത്യനിത്യയുഗങ്ങൾ വാഴും സ്വർഗ്ഗ സീയോനിൽ
Verse 5പ്രത്യാശ എന്നിൽ വർദ്ധിച്ചീടുന്നേ
അങ്ങുചെന്നു കാണുവാനെൻ പ്രീയൻ പൊന്മുഖം
Verse 6ആനന്ദമേ, നിത്യാനന്ദമേ
കാന്തനോടു വാഴും കാലം എത്ര ആനന്ദം