LyricFront

Seeyon sanjcharikale aanandippin kahala

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹളധ്വനി വിണ്ണിൽ കേട്ടിടാറായ് മേഘത്തിൽ നമ്മെയും ചേർത്തിടാറായ്
Verse 2
ആയിരമായിരം വിശുദ്ധരുമായ് കാന്തനാം കർത്താവു വന്നിടുമേ ആർത്തിയോടവനായ് കാത്തിടാമേ
Verse 3
നാസ്തികരായ് പലരും നീങ്ങിടുമ്പോൾ ക്രൂശിന്റെ വൈരികളായിടുമ്പോൾ ക്രൂശതിൻ സാക്ഷ്യങ്ങളോതിടാമേ
Verse 4
വാനഗോളങ്ങളെല്ലാം കീഴ്പ്പ‍െടുത്താൻ മാനവരാകവേ വെമ്പിടുമ്പോൾ വാനാധിവാനമെൻ അധിവാസമേ
Verse 5
ജാതികൾ രാജ്യങ്ങളുണർന്നിടുന്നേ യൂദർ തൻ രാഷ്ട്രവും പുതുക്കിടുന്നേ ആകയാൽ സഭയേ നീ ഉണർന്നിടുക
Verse 6
തേജസ്സിൻ പുത്രരെ കണ്ടിടുവാൻ സൃഷ്ടികളേകമായ് ഞരങ്ങിടുമ്പോൾ ആത്മാവിലൊന്നായ് നാം ഞരങ്ങിടാമേ
Verse 7
വാഗ്ദത്തം അഖിലവും നിറവേറുന്നേ സീയോനിൽ പണി വേഗം തീർന്നിടുമേ തേജസ്സിൻ കാന്തനും വെളിപ്പെടുമേ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?